ഗള്‍ഫിലേക്ക് മുങ്ങിയ ബൈക്ക് മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

ഫറോക്ക്: ബൈക്ക് മോഷണക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് കടന്ന പ്രതി വിമാനത്താവളത്തില്‍ പിടിയില്‍. രാമനാട്ടുകരയില്‍നിന്ന് 2017 ജൂലൈയില്‍ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി വടകര ചോമ്പാല സ്വദേശി പറമ്പില്‍ വീട്ടില്‍ സിയാദി(42)നെയാണ് ഫറോക്ക് പൊലീസ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ ഫറോക്ക് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു.

തുടര്‍ന്ന് ഫറോക്ക് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐ സജീവന്‍, എസിപിഒമാരായ ശാന്തനു, യശ്വന്ത് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top