
പേരാമ്പ്ര: കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പോക്‌സോ കേസിലെ പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. കസ്റ്റഡിയിലെടുത്ത് പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ വാഹനത്തില്‍നിന്ന് ഇറങ്ങിയോടിയ കാവുന്തറ മീത്തലെ പുതിയോട്ടില്‍ അനസി(34)നെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്.
പ്ലസ്ടു വിദ്യാര്‍ഥിയുടെ പരാതിയിലായിരുന്നു കേസെടുത്തത്. സബ് ഇന്‍സ് പെക്ടര്‍ പി ഷമീറും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍കുമാറും കാവുന്തറയിലെ വീട്ടിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ ചെമ്മലപ്പുറത്തെത്തിയപ്പോള്‍ അനസ് ഇറങ്ങി ഓടുകയായിരുന്നു. പറമ്പിലേക്ക് ഓടിക്കയറിയ പ്രതിയെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍കുമാര്‍ 500 മീറ്ററോളം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



