വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം: ഒരാള്‍ മരിച്ചു

brilliant

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖനാണ് മരിച്ചത്. ജോലിക്ക് പോയി വരുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായതെന്നാണ് വിവരം.എരുമക്കൊല്ലിയില്‍ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ആറുമുഖന്‍ മരിച്ചു. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

എരുമക്കൊല്ലി പുളക്കുന്ന് കോളനിക്ക് സമീപം 9 മണിയോടെയാണ് സംഭവം. അറുമുഖന് കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതര പരിക്കേറ്റിരുന്നു. കാട്ടാന കൂട്ടം പ്രദേശത്തെ തേയില തോട്ടത്തില്‍ തമ്പടിച്ചിരിക്കുകയാണ്. സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നുണ്ട്. ഡിഎഫ്ഒ വരാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കോളനിക്ക് സമീപത്തുണ്ടായിരുന്ന സമയത്താണ് കാട്ടാന അക്രമിച്ചതെന്ന് പ്രാഥമിക വിവരം. ദൃക്സാക്ഷികളുടെ മൊഴിയനുസരിച്ച് പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം കുറച്ച് ദിവസങ്ങളായി കണ്ടുവരുന്നുണ്ടായിരുന്നു. വനിത തൊഴിലാളികളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ സ്ഥിരമായി ഈ വഴി യാത്ര ചെയ്യുന്ന പ്രദേശമായതിനാല്‍, ഈ സംഭവത്തിന് ശേഷം സമീപവാസികള്‍ക്കും നാട്ടുകാരും അതീവ ഭീതിയിലാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top