കാപ്പ പ്രവേശന വിലക്ക് ലംഘിച്ച പ്രതി അറസ്റ്റിൽ

എടവണ്ണ : കാപ്പ പ്രവേശന വിലക്ക് ലംഘിച്ച യുവാവ് അറസ്റ്റിൽ. വടപുറം കോട്ടായി ഫാസിലി (27)നെയാണ് ഇൻസ്പെക്ടർ എൻ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തത്.

രാസലഹരി വിൽപ്പന നടത്തിയതിന് വണ്ടൂർ, നിലമ്പൂർ സ്റ്റേഷനുകളിൽ കേസുണ്ട്. നിരവധി മോഷണക്കേസുകളിലും പ്രതിയാണ്. കാപ്പ ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നത് 6 മാസത്തേക്കാണ് വിലക്കിയത്. വിലക്ക് ലംഘിച്ച് ഇയാൾ കാരക്കുന്ന് പഴേടത്തുള്ള വാടക വീട്ടിൽ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്.

ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top