
പയ്യോളി : മൂടാടി പഞ്ചായത്തിലെ മുചുകുന്നിൽ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവുപ്രകാരം വനം വകുപ്പ് ഷൂട്ടർമാരാണ് പന്നിയെ വെടിവച്ച.
മുചുകുന്ന് ഒമ്പതാം വാർഡിൽ ഒതേനച്ചംകണ്ടി ഭാഗത്ത് നാട്ടിലിറങ്ങിയ പന്നി ജനങ്ങൾക്കിടയിൽ ഭീതിയും പരിഭ്രാന്തിയും പടർത്തിയിരുന്നു.
കാർഷിക വിളകൾ നശിപ്പിക്കുകയും രാത്രി ഇരുചക്രവാഹനയാത്രികർക്ക് ഭീഷണി ഉയർത്തുകയും ചെയ്തിരുന്നു. പൊന്തക്കാട്ടിൽ ഒളിച്ച കാട്ടു പന്നിയെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ജഡം സംസ്കരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



