പരപ്പനങ്ങാടി: പരപ്പനങ്ങാടി: പള്ളി കോമ്പൗണ്ടിലില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെ ഒരു പ്രതി കൂടി പിടിയിലായി.. കൊണ്ടോട്ടി മുണ്ടക്കുളം മുതുവല്ലൂര്‍ ദേശത്ത് ഷംസുദ്ദീന്‍ (41) എന്നയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
പരപ്പനങ്ങാടി കൊടപ്പാളി സബീലുള്ള മസ്ജിദ് കോമ്പൗണ്ടില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ ഉച്ചക്ക് പള്ളിയിലേക്ക് നിസ്‌കരിക്കാന്‍ വന്ന ഇമ്പിച്ചിബാവ എന്നയാളുടെ ജൂപ്പിറ്റര്‍ സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതി ഏകദേശം ഒരു വര്‍ഷത്തോളമായി ഒളിച്ചു താമസിച്ചിവരുന്നതിനിടയിലാണ് പിടിയിലായത്.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട രണ്ടു പ്രതികളായ ബഷീര്‍, അലാവുദ്ദീന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഈ മോട്ടോര്‍ സൈക്കിള്‍ ഷംസുദ്ദീന്‍ എന്ന പ്രതിയെ ഏല്‍പ്പിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടു പ്രതികളെ പിടികൂടിയതിനുശേഷം പല സ്ഥലങ്ങളിലായി മുങ്ങി നടന്നിരുന്ന ഇയാള്‍ ഹൈക്കോടതിയില്‍ വരെ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു എങ്കിലും ഇയാളുടെ ആവശ്യം അംഗീകരിക്കാതെ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകുന്നതിനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നിട്ടും ഇയാള്‍ പോലീസില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ആ സമയത്താണ് പ്രതി നാട്ടിലെത്തിയെന്ന് വിവരം ലഭിച്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ സബ്ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു, രാജു,സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ് റഹ്‌മാന്‍, രഞ്ജിത്ത്, വിബീഷ്, ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



