ആശുപത്രിയില്‍ രോഗിയുടെ പണം മോഷ്ടിച്ചു; പ്രതി പിടിയില്‍

അരീക്കോട് :ആശുപത്രിയില്‍ രോഗിയുടെ മുറിയില്‍നിന്ന് 51,000 രൂപ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി അബ്ബാസ് (58)ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച കിഴിശേരിയിലെ കടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

ആശുപത്രിയില്‍ അഡ്മിറ്റായ ഗര്‍ഭിണിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയ സമയത്ത് അബ്ബാസ് പണം മോഷ്ടിക്കുകയായിരുന്നു. ഇവര്‍ തിരികെ എത്തിയ പ്പോഴാണ് പണം നഷ്ടപ്പെട്ടത് മനസ്സിലായത്. തുടര്‍ന്ന് അബ്ബാസ് മുറിയില്‍ കയറുന്ന സിസിടിവി ദൃശ്യ ങ്ങള്‍ സഹിതം യുവതിയുടെ ബന്ധുക്കള്‍ അരിക്കോട് പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ജില്ലക്ക് അകത്തും പുറത്തുമായി ആറ് കേസുകളില്‍ പ്രതിയാണ് അബ്ബാസ്. ഇയാളില്‍നിന്ന് 44,500 രൂപ കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top