കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ലോറി മറിഞ്ഞു; പിന്നാലെ മറ്റൊരു ലോറിയുടെ ടയറ് പൊട്ടി, മണിക്കൂറുകളോളം ഗതാഗത സ്തംഭനം

HIGHLIGHTS : Lorry overturns at Thamarassery pass in Kozhikode; tire of another lorry bursts, traffic disrupted for hours

cite

കോഴിക്കോട്: വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ താമരശ്ശേരി ചുരത്തില്‍ ഗതാഗതം സ്തംഭിച്ചു. ചുരത്തിലെ ഏഴാം വളവിന് സമീപം ലോറിയുടെ ടയര്‍ പൊട്ടിയതാണ് ഗതാഗത തടസം സൃഷ്ടിച്ചത്. രാത്രി 12 മണിയോടെയാണ് സംഭവം. ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ഇരുചക്ര വാഹനങ്ങള്‍ മാത്രമെ ഇതുവഴി കടന്നുപോയിരുന്നുള്ളൂ.

രാത്രി 10.30-ഓടെ മരം കയറ്റിവന്ന ലോറി താമരശ്ശേരി ചുരത്തില്‍ മറിഞ്ഞിരുന്നു. ഇതിനു സമീപത്തായി മറ്റൊരു ലോറിയുടെ ഇരു ടയറുകളും പൊട്ടുക കൂടി ചെയ്തതോടെയാണ് ചുരത്തില്‍ ഗതാഗതം ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ചത്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലേക്ക് ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ താമരശ്ശേരി ചുരത്തില്‍ കുടുങ്ങി. ടയര്‍ പൊട്ടിയ ലോറി ക്രെയിന്‍ എത്തിച്ച് നീക്കം ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!