
വാരാമ്പറ്റ : ഭാര്യയേയും ഭാര്യയുടെ അമ്മയേയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ പൊലി സ് പിടികൂടി. കൊച്ചാറ ഉന്നതിയിലെ എസ് കെ രാജു (33)വിനെയാണ് വെള്ളമുണ്ട പൊലീസ് മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കിയത്.
ഭാര്യ ആരതി, ഭാര്യയുടെ അമ്മ മാധവി എന്നിവരെ ശനി രാത്രിയാണ് പ്രതി മദ്യലഹരിയിലെത്തി വെട്ടിപ്പരിക്കേൽപ്പിച്ചത്. ആതിരയുടെ കൈപ്പത്തിക്കും തോളിനും ഗുരുതര പരിക്കേറ്റിരുന്നു. മാധവിയുടെ നെറ്റിയിലും വിരലിലുമാണ് പരിക്ക്. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും.
വെട്ടിയശേഷം പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.
പൊലീസും നാട്ടുകാരും ചേർന്ന് രാത്രിയും പകലും നടത്തിയ തിരച്ചിലിൽ ഞായർ രാവിലെ പൂല്ലോറയിലുള്ള തോട്ടത്തിലാണ് പ്രതിയെ കണ്ടെത്തിയത്. നിരന്തര മദ്യപാനിയും നിരവധി കേസുകളിലെ പ്രതിയുമാണ് രാജുവെന്ന് പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




