ഓൺലൈനായി വായ്‌പാ തട്ടിപ്പ്; ഒരാൾ പിടിയിൽ

കൽപ്പറ്റ : ഓൺലൈനായി വായ്‌പ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. കോഴിക്കോട് കൊടുവള്ളി തരിപ്പൊയിൽ വീട്ടിൽ മുഹമ്മദ് ജസീമി(24)നെയാണ് വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കാക്കൂർ പൊലീസ് സ്റ്റേഷനിൽ മറ്റൊരു സൈബർ കേസിൽ റിമാൻഡിലായിരുന്നു. പ്രൊഡക്ഷൻ വാറന്റ് പ്രകാരം വയനാട് സൈബർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ ഡിസംബർ നാല് വരെ റിമാൻഡ് ചെയ്തു. അതി രപ്പള്ളി, കാസർ കോട്, തിരുവനന്തപുരം സൈബർ, കാക്കൂർ, കമ്പളക്കാട് തുടങ്ങിയ സ്റ്റേഷനുകളിലും സൈബർ കുറ്റകൃത്യങ്ങളിൽ പ്പെട്ടയാളാണ്.

വാളേരി അഞ്ചാം പീടിക സ്വദേശിയെ വാട്‌സാപ്പ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. വായ്‌പ ലഭിക്കുന്നതിന് മുൻകുറായി രണ്ട് അടവ് തുകയായ 18,666 രൂപ ആവശ്യപ്പെടുകയും ഗൂഗിൾ പേ വഴി പണം വാങ്ങുകയുമായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ് വാളേരി സ്വദേശി പൊലിസിൽ പരാതി നൽകി.

സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്‌ഒ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top