കോടതിയിൽ ഹാജരാകാതെ മുങ്ങിയ പ്രതി പിടിയിൽ

HIGHLIGHTS : Suspect arrested for failing to appear in court

cite

ബേപ്പൂർ: യുവാവിനെ ഇരുമ്പുകമ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിയ പ്രതി മാറാട് സ്വദേശി ചമ്പയിൽ വീട്ടിൽ പ്രമോദി(55)നെ പൊലീസ് പിടികൂടി.

2019 ഒക്ടോബർ 19ന് രാത്രി മാറാട് പ്രിയ ഹോട്ടലിനു സമീപം ബൈക്കിനു കുറുകെ അശ്രദ്ധമായി ചാടിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ മാറാട് സ്വദേശിയായ ശ്യാംജിത്തിനെ തടഞ്ഞു നിർത്തി ഇരുമ്പുകമ്പി കൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചെന്നാണ് കേസ്.

സംഭവത്തിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. എരഞ്ഞിപ്പാലത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മാറാട് ഇൻസ്പെക്ടറുടെ നിർദേശപ്രകാരം എസ്ഐ അജിത്, പൊലീസുകാരായ സുധർമൻ, ഡാനി എന്നിവർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!