HIGHLIGHTS : Suspected tiger attack; Body of young man found in Malappuram

മലപ്പുറം: മലപ്പുറം കാളികാവില്‍ പുലി കടിച്ചതായി സംശയിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളി കാളികാവ് കല്ലാമൂല സ്വദേശി ഗഫൂര്‍ ആണ് മരിച്ചത്. ആര്‍ ആര്‍ ടി പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജോലി ചെയ്യുന്നതിനിടെ പുലി പിടിച്ചതായാണ് സംശയം . സംഭവത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷിക്കുകയായിരുന്നു.
അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.സ്ഥലത്തുനിന്നും 5 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്ത് പുലിക്കായുള്ള തെരച്ചില്‍ നടക്കുകയാണെന്നാണ് വിവരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു