അതിഥി തൊഴിലാളിയെ അടിച്ചു പരിക്കേൽപ്പിച്ച പ്രതിയെ പിടികൂടി

 

തിരൂർ : തിരൂർ ബിവറേജിന് സമീപം വെച്ച് അതിഥി തൊഴിലാളിയെ കുപ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ തിരൂർ പോലീസ് പിടികൂടി. എടരിക്കോട് ചുടലപ്പാറ സ്വദേശിയായ സൈമൺ എന്ന് വിളിക്കുന്ന തെക്കുകര പുത്തൻ വീട് ഷമീർ (25 ) എന്നയാളെയാണ് തിരൂർ പോലീസ് പിടികൂടിയത്.

തലക്ക് അടിയേറ്റ അതിഥി തൊഴിലാളിക്ക് ഗുരുതരമായ പരിക്കേറ്റു . പോലിസ് പ്രതിയെ പിടി കൂടി തിരൂർ ഗവൺമെൻറ് ആശുപത്രിയിൽ വച്ച് വൈദ്യ പരിശോധന നടത്തുന്ന സമയത്ത് ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് പ്രതി സ്വയം മുറിവേൽപ്പിക്കുകയുണ്ടായി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top