
തിരൂരങ്ങാടി: വെന്നിയൂര്‍ കെഎസ് ഇബി സെക്ഷനുകീഴിലെ വെന്നിയൂര്‍ മുതല്‍ കക്കാട് ജംഗ്ഷന്‍ വരെയുള്ള പതിനൊന്ന് കെ.വി ഓവര്‍ഹെഡ് (എച്ച്,ടി) വൈദ്യുതി ലൈന്‍ നൂറിലേറെ വീടുകള്‍ക്ക് മുകളിലൂടെ കടന്നു പോകുന്നതിലെ അപകട സാധ്യത ഒഴിവാക്കുന്നതിന് പദ്ധതി. വെന്നിയൂര്‍ സെക്ഷനു കീഴില്‍ കക്കാട് വരെയുള്ള 11 കെ.വി ലൈന്‍ കവേര്‍ഡ് കണ്ടക്ടര്‍ ഉപയോഗിച്ച് റീ കണ്ടക്ടറിംഗ് ചെയ്യുന്നതിനു 2026-27 വര്‍ഷത്തെ ദ്യുതി സപെഷ്യല്‍ പാക്കേജിന്റെ ഡി.പി.ആറില്‍ ഉള്‍പ്പെടുത്തിയതായി അസി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങലിനെ രേഖാ മൂലം അറിയിച്ചു. ഇത് സംബന്ധിച്ച് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ക്കും സി.എം.ഒ പോര്‍ട്ടലിലും പരാതി നല്‍കിയിരുന്നു.
ദേശീയപതയരികിലേക്ക് ലൈന്‍ മാറ്റണമന്ന് കെ,പി.എ മജീദ് എം.എല്‍.എ.യുടെയും ജനപ്രതിനിധികളുടെയും ആവശ്യത്തെ തുടര്‍ന്ന് കെ.എസ്.ഇ.ബി സംഘം കഴിഞ്ഞ ദിവസം സ്ഥലം പരിശോധിച്ചിരുന്നു.
ഏറെ കാലപ്പഴക്കമുള്ളതാണ് ലൈന്‍, പലപ്പോഴും പൊട്ടിവീണിട്ടുണ്ട്, വീടുകള്‍ക്ക് സമീപത്തുകൂടെ വൈദ്യുതി ലൈന്‍ കടന്നു പോകുന്നത് വലിയ അപകടങ്ങള്‍ക്ക് കൂടി കാരണമാകുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കവേര്‍ഡ് കണ്ടക്ടര്‍ ആക്കുന്നതിലൂടെ അപകടങ്ങള്‍ ഒഴിവാകുമെന്ന് അസി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പറഞ്ഞു.
ഗ്രൗണ്ട് ക്ലിയറിനന്‍സില്ലാതെ താഴ്ന്ന നിലയില്‍ എച്ച്.ടി ലൈന്‍ പോകുന്ന പോസ്റ്റുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാനും എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പറഞ്ഞു. അതേ സമയം ലൈന്‍ പൂര്‍ണമായും ദേശീയ പാതയിലേക്ക് മാറ്റണമെന്ന് പ്രദേശത്തെ ജനപ്രതിനിധികളായ ഇഖ്ബാല്‍ കല്ലുങ്ങല്‍, എംപി ഹംസ. റിഫ ഫാത്തിമ കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ കണ്ട് ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




