സൂര്യനെല്ലികേസില്‍ മുന്‍ ഡിസിസി പ്രസിഡന്റ് കീഴടങ്ങി

suryanelliകോട്ടയം: സൂര്യനെല്ലി കേസില്‍ മുന്‍ ഡി സി സി പ്രസിഡന്റ് ജേക്കബ് സ്റ്റീഫന്‍ കീഴടങ്ങി. കോട്ടയം പ്രതേ്യക കോടതിയിലാണ് കീഴടങ്ങിയത്. കേസിലെ ഏഴാം പ്രതിയായ ജോസും, ജേക്കബ് സ്റ്റീഫനും കീഴടങ്ങി.

സൂര്യനെല്ലി കേസില്‍ പത്താം പ്രതിയാണ് ജേക്കബ് സ്റ്റീഫന്‍. ഇരുവരെയും പ്രതേ്യക കോടതി കേസില്‍ ശിക്ഷിച്ചിരുന്നതാണ്. ഏഴ് വര്‍ഷം തടവും 10,000 രൂപ പിഴയുമായിരുന്നു ശിക്ഷ. ഇരുവരോടും ജൂലൈ 19 നുള്ളില്‍ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുമെന്നും കോടതി പറഞ്ഞിരുന്നു.

ധര്‍മ്മരാജന്‍ ഉള്‍പ്പെടെ സൂര്യനെല്ലികേസില്‍ 24 പ്രതികളാണ് ഉള്ളത്.

Share news
error: Content is protected !!
Scroll to Top