മഅ്ദനിയുടെ ഇടക്കാല ജാമ്യം റദ്ദാക്കണം; കര്‍ണ്ണാടക സര്‍ക്കാര്‍

Madhani_5ദില്ലി : മഅ്ദനിയുടെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് കര്‍ണ്ണാടകാ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജാമ്യം നീട്ടി നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും സത്യവാങ്മൂലത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ആരോപിച്ചു. കര്‍ണ്ണാടകാ ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍ നാരായണ സ്വാമിയാണ് ഇക്കാര്യം സംബന്ധിച്ച സത്യവാങ്മൂലം നല്‍കിയത്. മഅ്ദനിയുടെ ജാമ്യവുമായി ബന്ധപ്പെട്ട് ഹര്‍ജി ജസ്റ്റീസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് നാളെ പരിഹരിക്കും.

ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ഒരു മാസത്തേക്ക് ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

Share news
error: Content is protected !!
Scroll to Top