കൊച്ചി : സൂര്യനെല്ലി പീഡന കേസില്‍ തുടര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹരജി നല്‍കി. പിജെ കുര്യന്റെ പങ്ക് അനേ്വഷിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
ഹര്‍ജിയില്‍ പെണ്‍കുട്ടി പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കേസിലെ മുഖ്യ പ്രതി ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന ് കേസില്‍ തുടരനേ്വഷണം നടത്തണം, പിജെ കുര്യനെതിരായ ഹര്‍ജി തള്ളിയ തൊടുപുഴ സെഷന്‍സ് കോടതിയുടെ വിധി റദ്ധാക്കണം കുര്യനെ കേസില്‍ നിന്നും ഒഴിവാക്കിയ ഉദയഭാനു ബഞ്ചിന്റെ വിധി റദ്ധാക്കണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
പിജെ കുര്യനെ പ്രതി ചേര്‍ക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം തൊടു പുഴ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഭവദാസന്റെ ബഞ്ചാണ് ഹരജി പരിഗണിക്കുക.



