പോലീസ് സൊസൈറ്റി തിരഞ്ഞെടുപ്പിനിടെ പോലീസുകാര്‍ തമ്മില്‍ ഉന്തും തള്ളും

കണ്ണൂര്‍ : പോലീസ് സൊസൈറ്റി തിരഞ്ഞെടുപ്പിനിടെ പോലീസുകാര്‍ തമ്മില്‍ സംഘര്‍ഷം. ശനിയാഴ്ച തിരഞ്ഞെടുപ്പ് തുടങ്ങിയതിന് ശേഷമാണ് പോലീസുകാര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. ഇത് രണ്ടാം തവണയാണ് പോലീസുകാര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടാകുന്നത്.

തിരിച്ചറിയല്‍ കാര്‍ഡ് ഇടതു പക്ഷ പ്രതിനിധികള്‍ക്ക് പൂര്‍ണ്ണമായും വിതരണം ചെയ്തിരുന്നില്ല. ഇതേ ചൊല്ലി സൊസൈറ്റിയില്‍ കഴിഞ്ഞ ദിവസം ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായിരന്നു.

തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെങ്കില്‍ വോട്ട് ചെയ്യാന്‍ ആകില്ലെന്ന് വന്നപ്പോഴാണ് ഒരു വിഭാഗം പോലീസുകാര്‍ ഔദേ്യാഗിക പക്ഷത്തിന് നേരെ തിരിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ഇവിടെ കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top