യുവതിയെപീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

മലപ്പുറം : താമരശ്ശേരി സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ച ഏഴംഗ സംഘത്തിലെ രണ്ടു പേരെ മലപ്പുറം പോലീസ് പിടികൂടി. കേസില്‍ ഒരാളെ താമരശ്ശേരി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പാണക്കാട് സ്വദേശികളായ കുന്നത്തൊടി ജാഫര്‍ സാദിഖ് (24) തെക്കേപുറം വീട്ടില്‍ അലി (32) എന്നിവരെയാണ് മലപ്പുറം സിഐ ടിവി വിജയനും സംഘവും അറസ്റ്റു ചെയ്തത്.
ഏഴംഗ സംഘത്തില്‍ 6 പേരും പീഡിപ്പിച്ചതായി യുവതി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. യുവതിയെ പീഡിപ്പിക്കുന്നതിന് സൗകര്യമൊരുക്കി കൊടുത്ത മലപ്പുറം കോണോംപാറ സ്വദേശി മുഹമ്മദ് സാലി (46 ) നെയാണ് താമരശ്ശേരി പോലീസ് നേരത്തെ അറസ്റ്റു ചെയ്തത്. ഭര്‍തൃവീടായ മക്കര പറമ്പിലുള്ള വീട്ടില്‍ പോകാനായി എത്തിയ യുവതിയെ പാണക്കാട് വെച്ച് പരിചയപ്പെട്ട മന്‍സൂറും അലിയും ചേര്‍ന്നാണ് സംഭവം നടത്താന്‍ പദ്ധതിയിട്ടത്. സംഭവത്തെ തുടര്‍ന്ന് തിരിച്ച് നാട്ടിലെത്തിയ യുവതി പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. യുവതിയെ മക്കരപറമ്പിലേക്ക് തിരിച്ചുവരു്‌നനതിനിടയിലും താമരശ്ശേരിയില്‍ വെച്ച് രണ്ട് പേര്‍ പീഡിപ്പിച്ചിട്ടുണ്ട്. ഈ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

അതേ സമയം സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ : കഴിഞ്ഞ തിരുവോണ ദിവസമാണ് യുവതി പീഡനത്തിരയായതെന്നും ഇവര്‍ക്ക് അല്പം മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും മക്കരപറമ്പ് സ്വദേശിയുമായി ഇവരുടെ വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവ് ഒരു മാസത്തോളമായി എത്താത്തതിനാല്‍ അനേ്വഷിച്ച് ഇറങ്ങുകയായിരുന്നുവെന്നും മലപ്പുറത്തെത്തിയ ഇവര്‍ പാണക്കാട് തങ്ങളെ കാണാന്‍ പേയെങ്കിലും കഴിഞ്ഞില്ലെന്നും തിരിച്ചുവരാനായി പാണക്കാട് സ്റ്റോപ്പില്‍ നില്‍ക്കുമ്പോളാണ് വീട്ടില്‍ കൊണ്ടാക്കാമെന്നു പറഞ്ഞ് മന്‍സൂറും അലിയും ഒപ്പം കൂടുകയായിരുന്നു. യുവതിയെ പാര്‍പ്പിക്കാനായാണ് കോണം പാറയിലെ മുഹമ്മദ് സാലിയുടെ കടയിലെത്തിയത്. സുഹത്തുക്കളായ രണ്ടു പേര്‍ക്കൊപ്പം ഇവര്‍ ഇവിടെ എത്തുമ്പോള്‍ കടയില്‍ രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നു. യുവതിയെ ആറുപേരും പീഡിപ്പിച്ച ശേഷം പിറ്റേന്ന് നാട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു. താമരശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ കൂടുതലും മലപ്പുറത്തുകാരായതിനാല്‍ കേസ് ഇങ്ങോട്ട് കൈമാറുകയായിരന്നു.

 

Share news
error: Content is protected !!
Scroll to Top