Section

malabari-logo-mobile

സേവന അവകാശത്തിലെ അപാകത; കാലികറ്റ് വിസിയെ ജീവനക്കാര്‍ ഉപരോധിച്ചു

HIGHLIGHTS : തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സേവന അവകാശം നടപ്പാക്കുന്നതിലെ അപാകതകളും മറ്റു പ്രശ്‌നങ്ങളും

VALLIKKUNNU-CALICUT SARAVAKALASALA VICE CHANCLERUDE OFFICE JEEVANAKAR UPARODIKKUNNU  1 copyതേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സേവന അവകാശം നടപ്പാക്കുന്നതിലെ അപാകതകളും മറ്റു പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലറെ ജീവനക്കാര്‍ ഉപരോധിച്ചു. സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ഉപരോധം.

വെള്ളിയാഴ്ച 3 മണിയോടെ സംഘടനാ പ്രതിനിധികള്‍ ഭരണ കാര്യാലയത്തിലെത്തുകയും വിസിയുമായി ചര്‍ച്ച നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യം വിസി ചര്‍ച്ചക്ക് തയ്യാറായില്ലെന്ന് സമരക്കാര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധം നടത്തിയതോടെ 6 പേരെ ചേംബറിലേക്ക് കടത്തി വിടുകയായിരുന്നു.

sameeksha-malabarinews

സേവനാവകാശം നടപ്പാക്കുന്നതിലെ സമയക്രമം ജീവനക്കാരുമായി ചര്‍ച്ച ചെയ്ത് നിശ്ചയിക്കുക, തടഞ്ഞ് വെച്ച സ്ഥാനകയറ്റവും ഉടന്‍ പ്രഖ്യപിക്കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍.

നേതാക്കള്‍ വിസിയുമായി ചര്‍ച്ച നടത്താന്‍ ആരംഭിച്ചതു മുതല്‍ യൂണിവേഴ്‌സിറ്റിയിലെ 200ലേറെ ജീവനക്കാര്‍ സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് 3.40 ഓടെയാണ് വിസി ഡോ. അബ്ദുള്‍ സലാം ജീവനക്കാരെ കാണാന്‍ സമ്മതിച്ചത്.

എട്ടാം തിയ്യതി കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാം എന്ന ധാരണയിലെത്തിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. അതേ സമയം പ്രശ്‌നം തീര്‍ന്നില്ലെങ്കില്‍ ഒമ്പതാം തിയ്യതി മുതല്‍ കടുത്ത സമരത്തിലേക്ക് പോകുമെന്ന് ജീവനക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉപരോധ സമരത്തിന് സെനറ്റ് അംഗം കെ വിശ്വനാഥന്‍ പിഒ മാര്‍, പി പ്രേമരാജന്‍, എസ് സദാനന്ദന്‍, അഗസ്റ്റി ജോസഫ്, പി അബ്ദുറഹ്മാന്‍, സിഎസ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!