ഉമ്മര്‍ഫാറൂഖിന് ജീവപര്യന്തം; എന്റെ മകന്റെ ജീവിതം നശിപ്പിച്ചവരെ സര്‍വ്വേശ്വരന്‍ വെറുതെ വിടില്ല, പിതാവ്

SAMSUNG DIGIMAX A503പരപ്പനങ്ങാടി: തീവ്രവാദ പ്രവര്‍ത്തനത്തിനായി കേരളത്തില്‍ നിന്ന് കാശ്മീരിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്ന കേസില്‍ എന്‍.ഐ.എ. കോടതി ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട 13 പേരില്‍ ഒരാളായ പരപ്പനങ്ങാടി ചെട്ടിപ്പടി പുതുക്കുളം സ്വദേശി രായിങ്കാനകത്ത് ഉമര്‍ ഫാറൂഖിന്റെ കുടുംബം മാനസികമായി തകര്‍ന്നെങ്കിലും നേരിയ ആശ്വാസമുണ്ടെന്ന് പിതാവ് രായിങ്കാനകത്ത് ചേക്കുഹാജി, ഉമ്മര്‍ഫാറൂഖ് അപ്രത്യക്ഷനായ നാള്‍മുതല്‍ മൂന്ന് വര്‍ഷക്കാലമായി പൊലീസിന്റെയും നാട്ടുകാരുടെയും നിരന്തര മാനസിക പീഡനത്തില്‍ നിന്ന് ആശ്വാസം കൊള്ളാമെന്ന് കരുതുമ്പോഴും മകനില്‍ ഈ കുറ്റം അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നും എന്റെ മോനെ ഇതിലകപ്പെടുത്തിയവരെ ദൈവത്തിന്റെ കോടതി വെറുതെ വിടില്ലെന്നും ഉമ്മര്‍ ഫാറൂഖിന്റെ പിതാവ് പറഞ്ഞു. ഫാറൂഖിനെ കാണാതായതോടെ മാനസിക വിഭ്രാന്തിയിലകപ്പെട്ട മാതാവ് ആയിഷാബീവി വറ്റാത്ത കണ്ണീരില്‍ മകനെ മാത്രം ഓര്‍ത്ത് കഴിയുകയാണ്. മകന്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന വിവരം അറിഞ്ഞ അവര്‍ മോഹത്സ്യപ്പെടുകയായിരുന്നു. ബോധം വീണ്ടെടുത്തെങ്കിലും ഈ മാതാവിനോട് ശിക്ഷയുടെ പൂര്‍ണ്ണ വിവരങ്ങള്‍ അറിയിച്ചിട്ടില്ല.

ചെട്ടിപ്പടിയിലെ ഒരു വാടക മുറിയില്‍ നേരത്തെ ഉമ്മര്‍ ഫാറൂഖും സംഘവും മതപ്രചരണ പ്രവര്‍ത്തനം നടത്തിയിരുന്നു. ആത്മീയ ഉപദേശങ്ങളുടെ കേന്ദ്രമായി മാറിയ ഇവിടം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഈ സംഘത്തില്‍ അംഗമായ ചെട്ടിപ്പടി സ്വദേശിയാണ് കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കാശ്മീരിലേക്ക് അബ്ദുറഹീമിനെ തീവ്രവാദപ്രവര്‍ത്തന ത്തിനായി ഉമ്മര്‍ ഫാറൂഖാണ് അയച്ചതെന്നും, വ്യാജ സിം കാര്‍ഡുകള്‍ ഉണ്ടാക്കി തീവ്രവാദികള്‍ക്ക് നല്‍കിയെന്നും ഉള്ള കേസന്വേഷണത്തോടെ പൊലീസെത്തിയെങ്കിലും ഉമ്മര്‍ ഫാറൂഖ് സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു. അജ്മീറില്‍ വെച്ച് അന്വേഷണ സംഘത്തിന്റെ വലയിലായ ഉമ്മര്‍ ഫാറൂഖിനെ കൊച്ചി എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കളമശ്ശേരിയില്‍ വെച്ചുണ്ടായ ബസ്സ് കത്തിക്കല്‍ കേസിലും ഇദ്ദേഹം പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസ് ഉണ്ടാകുന്ന സമയത്ത് വീട്ടില്‍ തന്നെ ആയിരുന്നു എന്റെ മകനെന്ന് പിതാവ് വ്യാകുലപ്പെട്ടു. ആരുടെയൊക്കെയോ സമ്മര്‍ദ്ദത്താലാണ് എന്റെ മകനെ പ്രതിയാക്കിയതെന്നും അവര്‍ക്ക് ഈ ലോകത്ത് വെച്ചുതന്നെ ദൈവശിക്ഷ ലഭിക്കുമെന്നും പറഞ്ഞ് അദ്ദേഹം വിതുമ്പി. നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുന്ന ഈ കുടുംബം ഇനിയെങ്കിലും പൊലീസിന്റെ മാനസിക പീഡനത്തില്‍ നിന്നും രക്ഷപ്പെടുമെല്ലോ എന്ന ആശ്വാസത്തിലാണ്.

 

Share news
error: Content is protected !!
Scroll to Top