Section

malabari-logo-mobile

തിരുകേശത്തെ കുറിച്ച് അനേ്വഷിക്കണം; സര്‍ക്കാര്‍

HIGHLIGHTS : കൊച്ചി : തിരുകേശത്തെ കുറിച്ച് അനേ്വഷണം നടത്തണമെന്ന് കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. തിരുകേശവുമായി ബന്ധപ്പെട്ട് പള്ളി നിര്‍മ്മാണത്തിന് സര്‍ക...

hqdefaultകൊച്ചി : തിരുകേശത്തെ കുറിച്ച് അനേ്വഷണം നടത്തണമെന്ന് കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. തിരുകേശവുമായി ബന്ധപ്പെട്ട് പള്ളി നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിരുകേശ വിവാദത്തില്‍ സമസ്തയുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ സമസ്ത രംഗത്തെത്തിയിരുന്നു. തിരുകേശ പള്ളിക്കായി ഫണ്ട് പിരിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

sameeksha-malabarinews

തിരുകേശം സംബന്ധിച്ച് സര്‍ക്കാരിന്റെ സത്യവാങ്മൂലം സത്യവിരുദ്ധമാണെന്ന് പറഞ്ഞ സമസ്തയുടെ നിലപാട് തിരുത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമായിരിക്കും നേരിടേണ്ടി വരികയെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!