Section

malabari-logo-mobile

സുഹൃത്തിന്റെ ഭാര്യയുടെ കാമുകനെ മര്‍ദ്ദിച്ച കേസില്‍ സലീം രാജിന് ജാമ്യം

HIGHLIGHTS : കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന് സുഹൃത്തിന്റെ ഭാര്യയുടെ കാമുകനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം. കേസിലെ മറ്റ് ആറു...

Gunmanകോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന് സുഹൃത്തിന്റെ ഭാര്യയുടെ കാമുകനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം. കേസിലെ മറ്റ് ആറു പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജിയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ രണ്ടു തവണ സലീംരാജിന് ജാമ്യം അനുവദിച്ചിരുന്നു.

കേരളം വിട്ടു പോകരുത്, 50,000 രൂപയുടെ ആള്‍ ജാമ്യം എന്നീ ഉപാധികളോടെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.

sameeksha-malabarinews

കഴിഞ്ഞമാസം 11 നാണ് കോഴിക്കോട് കരിക്കാകുളത്ത് കൊല്ലം ഓച്ചിറ സ്വദേശിയായ പ്രസന്നനെ കാറില്‍ പിന്തുടര്‍ന്ന് എത്തിയ സലിം രാജും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇത് നാട്ടുകാര്‍ ഇടപെട്ട് തടയുകയും ചെയ്തത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സലിം രാജിനെയും സംഘത്തെയും അറസ്റ്റ് ചെയ്യുകയായിരന്നു. സംഭവത്തെ തുടര്‍ന്ന് യുവാവും യുവതിയും നല്‍കിയ പരാതിയിലാണ് സലിം രാജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തട്ടികൊണ്ടുപോകല്‍, വധഭീഷണി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!