പൊന്നാനി വ്യാസഭാരതകഥയിലെ കഥാപാത്രമായ കര്‍ണ്ണന്റെ കഥയ്ക്ക് നൃത്താവിഷ്‌കാരം നല്‍കി ‘സൂര്യപുത്രന്‍ ‘ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നിറഞ്ഞ കയ്യടിയോടെ അരങ്ങേറി. തികച്ചും വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ നൃത്താവിഷ്‌കാരമാരമായിരുന്നു സൂര്യ പുത്രന്‍.
ലാസ്യ കലാക്ഷേത്രയുടെ കീഴിലുള്ള ലാസ്യ കോളജ് ഓഫ് ഫൈന്‍ ആര്‍ട്ടിലെ അധ്യാപകരായ ഡോ. കലാമണ്ഡലം ലത, കലാക്ഷേത്ര വിദ്യാലക്ഷ്മി, ഹരിത തമ്പാന്‍, വി. വീണ എന്നിവരോടൊപ്പം ഭരതനാട്യത്തില്‍ ബിരുദ ബിരുദാനന്തര കോഴ്സുകളില്‍ പഠിക്കുന്ന 15 വിദ്യാര്‍ഥികളും ചേര്‍ന്നാണ് വേദിയില്‍ അവതരിപ്പിച്ചത്. കുരുക്ഷേത്ര എന്ന നൃത്താവിഷ്‌ക്കാരത്തില്‍ കുന്തിയും, ഗാന്ധാരിയും, ധൃതരാഷ്ട്രരും, പാണ്ഡുവും കൃഷ്ണനും, അര്‍ജുനനും നൃത്തത്തിലൂടെ വേദിയെ ധന്യമാക്കിയപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കഥാപാത്രമായിരുന്നു കര്‍ണ്ണന്‍.
തികച്ചും സാമൂഹിക പ്രതിബദ്ധതയുള്ള ആശയങ്ങളാണ് സൂര്യപുത്രനിലൂടെ ലാസ്യ ആവിഷ്‌കരിച്ചത്. ഉന്നത കുലത്തില്‍ ജനിച്ചിട്ടും അപമാനിക്കപ്പെടേണ്ടി വന്ന കര്‍ണ്ണന്‍ അച്ഛനാര്, അമ്മയാര് എന്നറിയാതെയാണ് വളര്‍ന്നത്. നമ്മുടെ സമൂഹത്തില്‍ ഇത്തരം നിരവധി കുട്ടികള്‍ ഉണ്ടെന്ന് ഈ നൃത്തശില്‍പ്പത്തിലൂടെ ചൂണ്ടിക്കാണിക്കുകയായിരുന്നു അവര്‍. ചതിയുടെയും, പോര്‍വിളികളുടെയും നിലമായ കുരുക്ഷേത്ര ഭൂമിയില്‍ വെച്ച് നിരായുധനായ കര്‍ണ്ണനെ അര്‍ജുനന്‍ നാഗാസ്ത്രമയച്ചു വധിക്കുന്നതോടുകൂടിയാണ് നൃത്താവിഷ്‌ക്കാരം അവസാനിക്കുന്നത്. ഡോ.എ.എസ് പ്രശാന്ത് കൃഷ്ണന്‍ രചനയും ഡോ.സി.രഘുനാഥ് സംഗീതവും ഡോ.കലാമണ്ഡലം ലതയുമാണ് സംവിധാനം ചെയ്തിരിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




