സൂര്യയും അമലയും ഒന്നിയ്ക്കുന്ന ഹൈക്കു

mfs_surya,amal_newsസൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അമല പോളാണ് നായിക. ഹൈക്കു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതാദ്യമായാണ് അമല സൂര്യയോടൊപ്പം അഭിനയിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തില്‍ താന്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് വരുന്നതെന്നും ഇതൊരു കുട്ടികളുടെ ചിത്രമാണെന്നും അമല പറഞ്ഞു.

ചിത്രത്തിന്റെ സംവിധായകന്‍ തന്റെ ഭര്‍ത്താവ് വിജയ്‌യുടെയും തന്റെയും അടുത്ത സുഹൃത്താണെന്നും താരം വ്യക്തമാക്കി. നല്ല സന്ദേശം നല്‍കുന്ന സിനിമകള്‍ വല്ലപ്പോഴും മാത്രമാണ് വരാറുള്ളത്. ഈ ചിത്രത്തിലെ വേഷം തനിക്കായി മാത്രം തയ്യാറാക്കിയതാണെന്നാണ് താന്‍ കരുതുന്നതെന്ന് അമല പറയുന്നു.

സൂര്യയുടെ ഡി2 എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ ചെയ്ത മിലി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷമാണ് അമലാ പോള്‍ ഹൈക്കുവിനു വേണ്ടി കരാറൊപ്പിട്ടത്.

 

Share news
error: Content is protected !!
Scroll to Top