അതിജീവിതയെ അധിക്ഷേപിച്ച കേസ്;രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

തിരുവനന്തപുരം:അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയെ പ്രോസക്യൂഷന്‍ എതിര്‍ത്തു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്.

രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും രാഹുലിന്റെ ലാപ്ടോപ്പില്‍ നിന്ന് വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ലാപ്ടോപ്പില്‍ നിന്ന് രാഹുല്‍ ചിത്രീകരിച്ച വീഡിയോ കണ്ടെടുത്തു. യുവതിയുടെ ചിത്രങ്ങളടക്കം ലാപ്ടോപ്പിലുണ്ട്. രാഹുല്‍ ഈശ്വര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ജാമ്യം നല്‍കിയാല്‍ മറ്റ് പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിക്കുമെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു.

രാഹുല്‍ ഈശ്വറിന്റെ തിരുവനന്തപുരം പൗഡിക്കോണത്തെ വീട്ടില്‍ നിന്ന് ലാപ്പ്‌ടോപ്പ് പിടിച്ചെടുത്തു.

 

 

Share news
error: Content is protected !!
Scroll to Top