കാലിക്കറ്റ് സർവകലാശാല വാർത്തകൾ; പ്രാക്ടിക്കൽ പരീക്ഷ

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ (CBCSS) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷ 2026 ജനുവരി 13-ന് നടത്തും. സമയം രാവിലെ 10 മണി. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

ഒറ്റത്തവണ ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷ

മൂന്ന്, അഞ്ച്, ഒൻപത് സെമസ്റ്റർ ബി.ആർക്. ജനുവരി 2026 ( 2012 സ്‌കീം – 2012 മുതൽ 2016 വരെ പ്രവേശനം ) ഒറ്റത്തവണ ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 17 വരെയും 200/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ രണ്ട് മുതൽ ലഭ്യമാകും.

മൂന്നാം സെമസ്റ്റർ പി.ജി. പരീക്ഷ ജനുവരി 7-ന് തുടങ്ങും

മൂന്നാം സെമസ്റ്റർ (2022, 2023, 2024 പ്രവേശനം) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ഡിസംബർ 2025, മൂന്നാം സെമസ്റ്റർ (2022, 2023, 2024 പ്രവേശനം) എം.സി.എ. നവംബർ 2025, അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം. നവംബർ 2025, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (2022, 2023 പ്രവേശനം) എം.എ., എം. എസ് സി., എം.കോം. നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ 2026 ജനുവരി ഏഴിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top