പരപ്പനങ്ങാടി: സമഗ്രമായ വികസനം ലക്ഷ്യമിട്ട് 97,7986194, രൂപ വരവും 93,513 0600രൂപ ചിലവും 4 2,855594 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2024-25ലെ ബജറ്റ് പാസ്സാക്കി പരപ്പനങ്ങാടി നഗരസഭ. ചെയര്‍മാൻ ഉസ്മാൻ അമ്മാറമ്പത്ത് അധ്യക്ഷതയിൽ ഭരണസമിതിയോഗത്തില്‍ വൈസ്ചെയര്‍ പേഴ്സൺ കെ.ഷഹർബാനു ബജറ്റ് അവതരിപ്പിച്ചു.
എന്നാൽ പരപ്പനങ്ങാടിയെ മുന്നോട്ട് നയിക്കാനുള്ള ഭാവനാത്മമകമായ പദ്ധതികളൊന്നും 2024-25 വർഷത്തെ ബഡ്ജറ്റിൽ ഇല്ല എന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്ത്.
350 – ഓളം ഭൂരഹിത ഭവനരഹിതരാണ് ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷ നൽകി കാത്തിരിക്കുന്നതെന്നും ഇവരെ പരിഗണിച്ചില്ലന്നും പ്രതിപക്ഷം പറയുന്നു.
സ്ഥലപരിമിതി മൂലം ഏക സർക്കാർ വിദ്യാലയമായ നെടവു ഹൈസ്കൂളിന് പ്ലസ്ടു ബാച്ച് ലഭിക്കുന്നില്ല എന്നാൽ വിദ്യാഭ്യാസത്തിന് പശ്ചാത്തല സൗകര്യമൊരുക്കാൻ നഗരസഭ ബജറ്റിൽ തുകയില്ലെന്നും പ്രതിപക്ഷം ആക്ഷേപം ഉയർത്തുന്നു.ഊർപ്പായിച്ചിറ സംരക്ഷണത്തിനും ബജറ്റിൽ ചില്ലി പണം വകയിരുത്തിയിട്ടില്ലന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.കെട്ടുങ്ങൽ പൊതു ശ്മശാനത്തിന് ഇക്കൊല്ലവും ഒരു പൈസയും വകയിരുത്താത് പ്രതിഷേധാർഹമാണെന്നും പ്രതിപക്ഷത്തിൻ്റെ വാർത്താ കുറിപ്പിൽ പറയുന്നു.



