HIGHLIGHTS : Sureshan and Sumalatha Teacher's Save the Date went viral
ആയിരം കണ്ണുമായി കാത്തിരുന്ന സുമലതടീച്ചറും സുരേശേട്ടനും ജീവിതത്തിലും ഒന്നിക്കുന്നുവോ?. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന നാടക സിനിമ താരമായ രാജേഷ് മാധവനും നടി ചിത്രാ നായരും ഒന്നിച്ച് നൃത്തം ചെയ്യുന്ന സേവ് ദ ഡേറ്റ് വീഡിയോ റീല്‍ വൈറലായതിനോടൊപ്പം തന്നെ കടുത്ത ആശയക്കുഴപ്പവും ഉണ്ടാക്കിയിരിക്കുന്നു.
ഈ സേവ് ദ ഡേറ്റ് വീഡിയോ യഥാര്‍ത്ഥമാണോ അതോ സിനിമാ പ്രമോയാണോ എന്ന കണ്‍ഫ്യൂഷനാണ് ഈ വീഡിയോക്ക് താഴെ കമന്റായി വന്നുകൊണ്ടിരിക്കുന്നത്. അലോഷി ആലപിച്ച ‘ചൂണ്ടലാണ്, ചൂണ്ടിലാണ്…..’ എന്ന ഗാനത്തിന് ഇരുവരും ചുവട് വെച്ചകൊണ്ടുള്ള വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. രാജേഷ് മാധവന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റയില്‍ ഇറ്റ്‌സ് ഒഫീഷ്യല്‍ എന്നും എഴുതിയിട്ടുണ്ടുണ്ട്.

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനാണെന്നാണ് സൂചന. രതീഷിന്റെ ‘ന്നാ താന്‍ കേസ്‌കൊട് ‘എന്ന കഴിഞ്ഞ ചിത്രത്തിന്റെയും പ്രമോ വീഡിയോ സൂപ്പര്‍ ഹിറ്റായിരുന്നു. കുഞ്ചാക്കോ ബോബന്‍ ദേവധൂതര്‍ പാടി എന്നഗാനത്തിന് ചുവട് വെയ്ക്കുന്ന വീഡിയോ ആയിരുന്നു അത്. ചിത്രമിറങ്ങിയപ്പോള്‍ രാജേഷും ചിത്രയും തമ്മിലുള്ള കോമ്പിനേഷന്‍ രംഗങ്ങളും അവരുടെ ആയിരം കണ്ണുമായി എന്ന പാട്ടും വൈറലായി. നിരവധി ട്രോളുകള്‍ക്കും ഈ വീഡിയോ ഉപയോഗിക്കപ്പെട്ടു.
ഏതായാലും സേവ് ദ ഡേറ്റ് യാഥാര്‍ത്ഥ്യമോ, പ്രമോഷനോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു