Section

malabari-logo-mobile

ചാലിയം സ്വദേശിയായ യുവാവ് സൗദിയില്‍ കുഴഞ്ഞുവീണു മരിച്ചു

HIGHLIGHTS : A young man from Chaliam died after collapsing in Saudi Arabia

ചാലിയം : ചാലിയം സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ കുഴഞ്ഞുവീണു മരിച്ചു. ചാലിയം കടുക്ക ബസാര്‍
കൊടക്കാട്ടകത്ത് കൊല്ലേരി പരേതനായ സൈതാലികുട്ടി (കുട്ടിമോന്‍)യുടെ മകന്‍ ഷാഹുല്‍ ഹമീദ് (ബാപ്പുട്ടി-35) ആണ് സൗദിയിലെ തുറമുഖ നഗരമായ യാമ്പുവില്‍ വെച്ച് നിര്യാതനായത്.

ഇന്നു പുലര്‍ച്ചെ താമസ സ്ഥലത്തുവച്ച് സുഹൃത്തുക്കള്‍ക്കൊപ്പം നമസ്‌ക്കരിക്കുന്നതിനിടെ ഹൃദയാഘാതത്തെതുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യാമ്പുവിലെ ഒരു പ്രമുഖ ഹോട്ടലില്‍ ഷെഫ് ആയി ജോലി ചെയ്തുവരികയായിരുന്നു.

sameeksha-malabarinews

ഫാത്തിമയാണ് മാതാവ്. ഭാര്യ: റോഷ്ന.മക്കള്‍: ഇഷാ മെഹ്റിന്‍, ദുആ മെഹ്രിഷ്. സഹോദരങ്ങള്‍: അഷ്റഫ്, വഹീദ, സാജിത, തസ്നി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!