Section

malabari-logo-mobile

തീരദേശ വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതിയുമായി മൈല്‍സ് കല്‍പകഞ്ചേരി

HIGHLIGHTS : Miles Kalpakanchery with self-employment entrepreneurship scheme for coastal women

പരപ്പനങ്ങാടി: ആസ്റ്റര്‍ ഗ്രൂപ്പിന് കീഴില്‍ കല്‍പകഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂപ്പന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ എംപവര്‍മെന്റ്(മൈല്‍സ്)രൂപം നല്‍കിയ ഷീറോ പദ്ധതി കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളിലെ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന സ്വയം തൊഴില്‍ സംരംഭകത്വ വികസന പദ്ധതിയുടെ ഓറിയന്റേഷന്‍ പ്രോഗ്രാം പരപ്പനങ്ങാടി മുന്‍സിപ്പല്‍ ഹാളില്‍ വെച്ച് നടന്നു.

പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ ഉസ്മാന്‍ അമ്മാറമ്പത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുഹ്‌റാബി അധ്യക്ഷത വഹിച്ചു. മൂപ്പന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ എംപവര്‍മെന്റ് അഡ്മിനിസ്‌ട്രേറ്റര്‍ അഷ്‌കര്‍ അലി കോക്കറാട്ടില്‍ ഓറിയന്റേഷന് നേതൃത്വം നല്‍കി. പരപ്പനങ്ങാടി മുനിസിപ്പലിറിയിലെ തീരദേശ വാര്‍ഡുകളില്‍ നിന്നുള്ള 60 വനിതകള്‍ പരിപാടിയില്‍ പങ്കെടുത്തു.

sameeksha-malabarinews

മുന്‍സിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ഷഹര്‍ ബാനു, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഉഷ കുമാരി, കുടുംബശ്രീ എം.ഇ.സി റസീന, ട്രെയിനര്‍ മൈമൂന സി, എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!