ന്യൂഡല്‍ഹി: പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. ശാസ്ത്രി ഭവനിലെ ഓഫീസിലെത്തിയാണ് കേരളത്തില്‍ നിന്നുള്ള ഒരേയൊരു ബിജെപി എംപി കൂടിയായ സുരേഷ് ഗോപി ചുമതല ഏറ്റെടുത്തത്.
സുരേഷ് ഗോപിക്ക് പുറമെ സഹമന്ത്രിയായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത കേരളത്തില്‍ നിന്നുള്ള ജോര്‍ജ് കുര്യന്‍ ക്ഷേമം, ഫിഷറീസ്, മൃഗ സംരക്ഷണം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സിനിമാ തിരക്കും മറ്റും മൂലം സുരേഷ് ഗോപി നേരത്തെ കേന്ദ്രസഹമന്ത്രി സ്ഥാനത്തുനിന്ന് മാറാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മോദി മന്ത്രിസഭയില്‍ ഭാഗമാകുന്നതില്‍ അഭിമാനമാണെന്നും മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും പ്രതികരിച്ച് പിന്നീട് അദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു.




