രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ആരുടെ കാലുപിടിക്കാനും തയ്യാർ : സുരേഷ് ഗോപി എംപി.

ആലപ്പുഴ : രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ആരുടെ കാലുപിടിക്കാനും തയ്യാറെന്ന് സുരേഷ് ഗോപി എംപി. ഓരോ കൊലപാതകവും ഒരു പ്രദേശത്തിന്റെ സമാധാനം കൂടി കെടുത്തുന്നുവെന്ന് ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജിത് ശ്രീനിവാസൻറെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് സുരേഷ് ഗോപി പറഞ്ഞു.

അച്ഛനെന്ന നിലയിൽ ഇത്തരം കൊലപാതകങ്ങൾക്ക് ഇരയായവരുടെ കുട്ടികളുടെ സങ്കടം കണ്ടു നിൽക്കാനാവില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
ഒന്നും പറയാനില്ല പറയാനുള്ളതെല്ലാം എത്ര സ്ഥലങ്ങളിലാ പോയി പറഞ്ഞത്.

ഇനി ആരോടാ പറയേണ്ടത്. ഇനി കാല് പിടിക്കണോ തയ്യാറാണ് ഒരു പരിധിയും വെക്കാതെ ആരുടെയൊക്കെ കാലു പിടിക്കണം. ഓരോ കൊലപാതകങ്ങളും അത് ഏത് മതമായാലും രാഷ്ട്രീയമായാലും മൊത്തത്തിൽ ഒരു പ്രദേശത്തിന്റെ സമാധാനം കെടുത്തുന്നത് വഴി രാജ്യത്തിന്റെ വളർച്ചയെ തന്നെയാണ് ബാധിക്കുന്നത് അതെങ്കിലും മനസ്സിലാക്കൂ എം.പി കൂട്ടിച്ചേർത്തു.

 

Share news
error: Content is protected !!
Scroll to Top