കുട്ടികളെ മത തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന മുതിര്‍ന്നവര്‍ക്കെതിരെ കേസ്

മത തീവ്രവാദ പ്രവര്‍ത്തനത്തിന് കുട്ടികളെ ഉപയോഗിക്കുന്ന നേതാക്കള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കാന്‍ പോലീസ് ആലോചിക്കുന്നു . തീവ്രവാദ സംഘടനകള്‍ കുട്ടികള്‍ക്ക് ആയുധ പരിശീലനമടക്കം നല്‍കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇന്റലിജന്‍സ് മേധാവി ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. കുട്ടികളെ ഇതില്‍നിന്ന് മോചിപ്പിക്കുന്നതിനൊപ്പം അവരെ ഉപയോഗിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് നിര്‍ദേശം.

കേരളത്തില്‍ അപകടകാരികളായ വര്‍ഗ്ഗീയ ചാവേറുകള്‍ ഉണ്ടെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇരുവിഭാഗത്തിലും ഇത്തരത്തില്‍ നൂറോളം പേര്‍ പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളാണെന്നും മനസ്സിലാക്കിയിരുന്നു. ഇരുവിഭാഗങ്ങളുടെയും കേന്ദ്രങ്ങളില്‍ കുട്ടികളെ തീവ്ര വര്‍ഗ്ഗീയ വാദികളാക്കുന്ന പരിശീലനമാണ് നടക്കുന്നത് എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഇത്തരത്തില്‍ കുട്ടികളെ ഉപയോഗിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് പോലീസിന്റെ നീക്കം.

കൂടാതെ വര്‍ഗ്ഗീയ വിദ്വേഷ പ്രചരണം നടത്തുന്ന ഗ്രൂപ്പുകളും നിരീക്ഷണത്തിലാണ്. പൊതുഗ്രൂപ്പുകളില്‍ വര്‍ഗ്ഗീയ പ്രചരണം അംഗങ്ങള്‍ നടത്തിയാല്‍ അതിന് ഗ്രൂപ്പ് അഡ്മിനും അതിന് ഉത്തരവാദിയായിരിക്കും.

 

Share news
error: Content is protected !!
Scroll to Top