
സിൽവർ ലൈനിൽ പിന്തുണ നൽകാൻ വിശദമായ പദ്ധതി രൂപരേഖ പുറത്തു വിടണമെന്ന് സിപിഐ. ഡിപിആർ കണ്ട ശേഷം ആയിരിക്കും പാർട്ടിയുടെ തുടർ നിലപാട് തീരുമാനിക്കുക അതുവരെ പദ്ധതിയെ പരസ്യമായി തള്ളില്ല തീരുമാനം പാർട്ടിയിലെ സമ്മർദ്ദം മൂലമാണ്.
ഉഭയ കക്ഷി ചർച്ചയിൽ സി.പി.എം. നേതൃത്വത്തെ ഇക്കാര്യം അറിയിക്കും എന്നാണ് വിവരം. എൽ ഡി എഫ് പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന പദ്ധതിയാണ് കെ റെയിൽ എന്നായിരുന്നു സിപിഐ പറഞ്ഞിരുന്നത്.
സിൽവർ ലൈനിനെ കുറിച്ചുള്ള ആശങ്കകൾ കഴിഞ്ഞതവണത്തെ സിപിഐ സംസ്ഥാന കൗൺസിലിൽ ഉയർന്നിരുന്നു. പരിസ്ഥിതിക സാമൂഹിക ആഘാത പഠനം നിലവിൽ നടക്കുകയാണ്. അതു കൂടി കണ്ട ശേഷം ആകും സി പി ഐയുടെ തുടർനടപടികൾ. മുൻ മന്ത്രി വി എസ് സുനിൽകുമാർ ഉൾപ്പെടെയുള്ള ആളുകൾ പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു.



