രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉള്‍പ്പെടെ ആറുപേരെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ദിലീ: രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളെയും മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. കേസിലെ പ്രതികളായ നളിനി ശ്രീഹരന്‍, റോബോട്ട് പൈസ്, രവിചന്ദ്രന്‍ രാജ, ശ്രീഹരന്‍, ജയകുമാര്‍, മുരുകന്‍ എന്നീ ആറു പ്രതികളെയാണ് മോചിപ്പിക്കുന്നതിന് കോടതി ഉത്തരവിട്ടത് .മറ്റേതെങ്കിലും കേസുകളില്‍ പ്രതികള്‍ക്ക് ബന്ധമില്ലെങ്കില്‍ മോചിപ്പിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, ബി വി നാഗരത്‌ന എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ കഴിഞ്ഞ മെയ് മാസത്തില്‍ മോചിപ്പിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മറ്റു പ്രതികളെയും വിട്ടയക്കാന്‍ ഉള്ള കോടതിയുടെ നിര്‍ദ്ദേശം.

പ്രതികള്‍ മൂന്നു പതിറ്റാണ്ടിലേറെ ജയിലില്‍ കിടന്നിട്ടുണ്ട് അവരുടെ പെരുമാറ്റം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top