Section

malabari-logo-mobile

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ്സ് സര്‍വീസ് ആരംഭിച്ചു

HIGHLIGHTS : South India's first Vande Bharat Express service launched

ദില്ലി: ദക്ഷിണേന്ത്യയിലെ ആദ്യത്തെ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിഫ്‌ളാഗ് ഓഫ് ചെയ്തു.

രാജ്യത്തെ അഞ്ചാമത്തെ സര്‍വീസാണ് ഇ്ന്ന് ആരംഭിച്ചത്. ചെന്നൈ മൈസൂര്‍ റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്.

sameeksha-malabarinews

അത്യാധുനിക സൗകര്യങ്ങളും ഗതിവേഗവും ഉള്ള വന്ദേഭാരത് യാത്രയിലൂടെ ചെന്നൈ മൈസൂര്‍ യാത്രയ്ക്ക് ഒരു മണിക്കൂറിലധികം ലാഭിക്കാന്‍ സാധിക്കും .രാവിലെ 5.30 ന് ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെട്ട് 10.25 ന് ബാംഗ്ലൂരിലും 12. 20 ന് മൈസൂരും എത്തിച്ചേരും. തിരികെ ഉച്ചയ്ക്ക് 1.05 ന് പുറപ്പെട്ട 2.50 ന് ബംഗളൂരുവിലും 7.30ന് ചെന്നൈയിലും എത്തിച്ചേരും.
ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടായിരിക്കും.

ബംഗളൂരു കൊമ്പഗൗഡ വിമാനത്താവളത്തില്‍ 5000 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച രണ്ടാമത്തെ ടെര്‍മിനലും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

ബംഗളൂരു നഗരത്തിന്റെ ശില്‍പ്പിയായി അറിയപ്പെടുന്ന നഡപ്രഭു കംപഗൗഡയുടെ വെങ്കലപ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും വൈകീട്ട് തെലുങ്കാന ആന്ധ്ര എന്നിവിടങ്ങളില്‍ പരിപാടികള്‍ക്കായി വിശാഖപട്ടണത്തേക്ക് പ്രധാനമന്ത്രി പോകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!