തിരുവനന്തപുരം :കത്ത് വിവാദത്തില്‍ താന്‍ രാജിവെക്കില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളടത്തോളം രാജിവെക്കില്ലെന്ന് മേയര്‍ പറഞ്ഞു. ഇല്ലാത്ത കാര്യത്തിനാണ് താന്‍ ഇപ്പോള്‍ ക്രൂശിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മേയര്‍ പറഞ്ഞു .
ഒന്നും അറിയാതെയല്ല പരാതി നല്‍കിയതെന്നും ക്രൈംബ്രാഞ്ചിനോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും കോടതി പറയുന്ന ഏത് അന്വേഷണത്തോടു സഹകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി എല്ലാ കാര്യങ്ങളും പരിശോധിക്കണം മേയറുടെ ഓഫീസില്‍ ഉള്‍പ്പെടെ പരിശോധന നടത്താം മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെ അന്വേഷണസംഘത്തിന് നല്‍കാനും തയ്യാറാണെന്നും കേസില്‍ ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും മേയര്‍ പറഞ്ഞു.മേയറുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് കോടതി പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു .
മഹിള കോണ്‍ഗ്രസിന്റെ പെട്ടി പ്രതിഷേധത്തെ വിമര്‍ശിച്ച മേയര്‍ മാനനനഷ്ടകേസ് കൊടുക്കുന്ന കാര്യത്തില്‍ നിയമവശം നോക്കി തീരുമാനം എടുക്കുമെന്നും പ്രതികിരിച്ചു.
അതേസമയം കത്ത് വിവാദത്തില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇന്നും പ്രതിഷേധം തുടരുകയാണ്.




