പാലക്കാട് :ഒറ്റപ്പാലത്ത് വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കവര്‍ച്ച നടത്താന്‍ ശ്രമം.
സുന്ദരേശന്‍ ഭാര്യ അംബികാ ദേവി എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ പഴനി സ്വദേശിയായ ബാലനെ പോലീസ് പിടികൂടി.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത് .വീട്ടിലെ അലമാര തുറക്കുന്ന ശബ്ദം കേട്ട് അംബിക ഉണര്‍ന്നപ്പോഴാണ് കള്ളനെ ആദ്യം കണ്ടത്. തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു.
കള്ളനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈയില്‍ കരുതിയിരുന്ന മഴു ഉപയോഗിച്ച് മോഷ്ടാവ് ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ക്രൂരമായ രീതിയില്‍ ആയിരുന്നു ഇരുവരെയും പ്രതി ആക്രമിച്ചത് തുടര്‍ന്ന് രക്ഷപ്പെട്ട ബാലനെ പോലീസ് പിടികൂടുകയായിരുന്നു. ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




