തിരുവനന്തപുരം :കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്നു മൗലാനാ അബ്ദുള്‍ കലാം ആസാദ് അനുസ്മരണ പരിപാടി മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് അബ്ദുല്‍ കലാം ആസാദ് ജന്മദിനം ആഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന മതമൈത്രി സംഗമം മാറ്റിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
മുതിര്‍ന്ന നേതാവായ എകെ ആന്റണിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍ .വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് കെപിസിസി ആസ്ഥാനത്ത് മതസൗഹാര്‍ദ്ദ സദസ് സംഘടിപ്പിക്കാനായിരുന്നു തീരുമാനം.
കെപിസിസി മൈനോറിറ്റി വിഭാഗം ആയിരുന്നു പരിപാടിയുടെ സംഘാടകര്‍ .ഉദ്ഘാടന ചടങ്ങിനായി എ കെ ആന്റണി എന്നും അറിയിച്ചിരുന്നു
ഇതിനിടയിലാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഈ പരിപാടി മാറ്റിവെക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് പരിപാടി മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് കെപിസിസി കെപിസിസി നല്‍കുന്ന വിശദീകരണം.




