Section

malabari-logo-mobile

ഐ ലീഗിന് നാളെ മഞ്ചേരി പയ്യനാടില്‍ തുടക്കം;ഗോകുലം കേരള എഫ്‌സി മുഹമ്മദന്‍സിനെ നേരിടും

HIGHLIGHTS : I-League starts tomorrow in Mancheri Payyanadu

മഞ്ചേരി:ഐ ലീഗിന് നാളെ തുടക്കം,കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സി മുഹമ്മദന്‍ സ്‌പോര്‍ട്ടിങ്ങിനെ ഉദ്ഘാടന മത്സരത്തില്‍ നാളെ വൈകുന്നേരം 4:30ന് പയ്യനാട് സ്റ്റേഡിയത്തില്‍ നേരിടും.

രണ്ടു വര്‍ഷം കൊവിഡ് കാരണം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന ഐ ലീഗ് മത്സരങ്ങള്‍ ഇപ്രാവശ്യം ഹോം ആന്‍ഡ് എവേ രീതിയിലാണ് സംഘടിപ്പിക്കുന്നത്. പതിനൊന്നു ഹോം മത്സരങ്ങളില്‍ ഗോകുലത്തിന്റെ ആറു മത്സരങ്ങളും പയ്യനാട് സ്റ്റേഡിയത്തിലാണ് കളിക്കുന്നത്.

sameeksha-malabarinews

കാമറൂണ്‍ കോച്ച് റിച്ചാര്‍ഡ് കോവയുടെ നേതൃത്വത്തില്‍ ഗോകുലം കഴിഞ്ഞ രണ്ടു മാസങ്ങളായി കോഴിക്കോടായിരുന്നു പരിശീലനം ആറു വിദേശ താരങ്ങള്‍ ഉള്ള ടീമില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ മലയാളി
താരങ്ങള്‍ക്കാണ് പ്രാമുഖ്യം.ഐ ലീഗിനായി രജിസ്റ്റര്‍ ചെയ്ത 24 അംഗ സ്‌ക്വാഡില്‍ 12 മലയാളികള്‍ ഉണ്ട്.

ഈ പ്രാവശ്യം കിരീടം നിലനിര്‍ത്തി ഹാട്രിക്ക് നേടുകയും ഐ എസ് എലിലേക്കു പ്രവേശനം നേടുകയുമാണ് കബ്ബിന്റെ ലക്ഷ്യം. ആദ്യ മത്സരം വൈകുനേരം 4.30 ന് തുടങ്ങും.കളി യൂറോസ്‌പോര്‍ട്‌സിലും ഡിഡി സ്‌പോര്‍ട്‌സിലും ചാനലില്‍ തത്സമയം ഉണ്ടായിരിക്കും.

ഐഡി കാര്‍ഡ് കൊണ്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇളവോടെ ഗാലറി ടിക്കറ്റ് 50രൂപക്ക് ലഭിക്കും.ഗാലറി ടിക്കറ്റുകള്‍ക്ക് 100രൂപയും വി ഐ പി ടിക്കറ്റുകള്‍ക്ക് 150 രൂപയും വി വി ഐ പി ടിക്കറ്റുകള്‍ക് 200 രൂപയുമാണ് നിരക്ക്.ഗാലറി സീസണ്‍ ടിക്കറ്റിനു 550 രൂപയും, വി വി ഐ പി ടിക്കറ്റുകള്‍ക്ക് 1100 രൂപയുമാണ് നിരക്ക്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!