ജനങ്ങള്‍ക്ക് നിഷേധ വോട്ട് ചെയ്യാം; സുപ്രീം കോടതി

supreme courtദില്ലി: തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വോട്ടിങ് യന്ത്രത്തില്‍ നിഷേധ വോട്ട് ചെയ്യാനായി പ്രതേ്യക ബട്ടണ്‍ സ്ഥാപിക്കാനും തിരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ‘ നണ്‍ ഓഫ് ദ എബൗ’ എന്ന പേരിലാണ് വോട്ടിങ് യന്ത്രത്തില്‍ ഈ ബട്ടണ്‍ സ്ഥാപിക്കേണ്ടത് എന്നാണ് നിര്‍ദ്ദേശം. പൊതു താല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇത്തരത്തിലുള്ള ഒരു ഉത്തരവ് പുറപ്പെടുവിച്ചത്.

2009 ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കുകയും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് തള്ളുകയുമായിരുന്നു.

അതേ സമയം കോടതി നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top