25 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു.

stop rapeഗൂര്‍ഗാവ് : ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു 25 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. അബോധാവസ്ഥയില്‍ വിവസ്ത്രയായ യുവതിയെ സമീപത്തെ പ്രദേശത്തു നിന്നും കണ്ടെത്തുകയായിരുന്നു. ശുശാന്ത് ലോഗ് ഏരിയയിലാണ് സംഭവം നടന്നത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങവെ കാറിലെത്തിയ നാലംഗ സംഘം തന്നെ കാറിനുള്ളില്‍ ബലമായി പിടിച്ചു കയറ്റി മറ്റൊരു സ്ഥലത്തു കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു വെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top