ഡാറ്റാ സെന്റര്‍ കേസില്‍ സിബിഐ അനേ്വഷണം വേണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

INDEX_SUPREME_COURT_30812eദില്ലി : പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരായ ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അനേ്വഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഒക്‌ടോബര്‍ 7ന് ഇക്കാര്യം രേഖാമൂലം നല്‍കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഡാറ്റാ സെന്റര്‍ കൈമാറ്റം സംബന്ധിച്ച അനേ്വഷണം സിബിഐക്ക് വിട്ടതിന് സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. മന്ത്രി സഭ തീരുമാനമെടുക്കുന്നതിന് മുമ്പ് എങ്ങനെയാണ് അഡ്വ. ജനറല്‍ ഹൈക്കോടതിയെ സിബിഐ അനേ്വഷണം സംബന്ധിച്ച് അറിയിച്ചതെന്നും കോടതി ചോദിച്ചിരുന്നു. കേസില്‍ അറ്റോര്‍ണി ജനറല്‍ സംസ്സ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായി. കേരളത്തിന് വേണ്ടി ഹാജരായത് അഡ്വ. വി ഗിരിയായിരന്നു.

 

Share news
error: Content is protected !!
Scroll to Top