Section

malabari-logo-mobile

സുപ്രീം കോടതിയില്‍ വനിതാ അഭിഭാഷക ആത്മഹത്യക്ക് ശ്രമിച്ചു

HIGHLIGHTS : ദില്ലി: വനിതാ അഭിഭാഷക സുപ്രീം കോടതിയില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഛത്തീസ്ഗഡില്‍ നിന്നുള്ള അഭിഭാഷകയാണ് കോടതി മുറിക്കുള്ളില്‍ വെച്ച...

supreme courtദില്ലി: വനിതാ അഭിഭാഷക സുപ്രീം കോടതിയില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഛത്തീസ്ഗഡില്‍ നിന്നുള്ള അഭിഭാഷകയാണ് കോടതി മുറിക്കുള്ളില്‍ വെച്ച് വിഷം കഴിച്ചത്. ഉടനെ തന്നെ ഇവരെ പോലീസ് ആശുപത്രിയിലെത്തിച്ചു.

ചീഫ് ജസ്റ്റീസ് ആര്‍ എം ലോധയും, മറ്റു ജഡ്ജിമാരും കോടതിക്കുള്ളില്‍ കേസ് തുടങ്ങുമ്പോഴായിരുന്നു സംഭവം. കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഡില്‍ വച്ച് ബന്ധുക്കളാല്‍ താന്‍ കൂട്ടമാനഭംഗത്തിന് ഇരയായെന്നും എന്നാല്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും ആരോപിച്ചാണ് യുവതി വിഷം കഴിച്ചത്. കൂട്ടമാനഭംഗ കേസില്‍ പോലീസ് കേസെടുത്തെങ്കിലും തുടരനേ്വഷണമോ മറ്റ് നടപടികളോ ഉണ്ടായിട്ടില്ലെന്നും യുവതി ആരോപിച്ചു.

sameeksha-malabarinews

ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് യുവതിക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!