പരപ്പനങ്ങാടി കവര്‍ച്ചാ കേസ്; ചെട്ടിപ്പടി സ്വദേശി അറസ്റ്റില്‍

പിടിയിലായത് പീഡനക്കേസിലെ 19 കാരനായ പിടികിട്ടാപ്പുള്ളി

shefeequeപരപ്പനങ്ങാടി: പ്രമാദമായ പരപ്പനങ്ങാടി കവര്‍ച്ചാക്കേസില്‍ ഒരാളെകൂടി പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ മുഹമ്മദ് ഷെഫീഖ് കെ (19) ആണ് പിടിയിലായത്. കോഴിക്കോട് വെച്ചാണ് ഇയാള്‍  അറസ്റ്റിലായത്. നേരത്തെ പീഡനക്കേസില്‍ പ്രതിയായ ഷെഫീഖ് പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്നു. ഇയാളാണ്് പ്രായപൂര്‍ത്തിയാകാത്ത കുട്ടിമോഷ്ടാക്കളെ സംഘത്തില്‍ ചേര്‍ത്തതെന്നാണ് സൂചന. ഈ സംഘത്തോടൊപ്പം ചേര്‍ന്ന് 9 കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മറ്റ് മൂന്നിടങ്ങളില്‍ ഒറ്റക്ക് മോഷണം നടത്തിയതായും പ്രതി പോലീസിനോട് പറഞ്ഞു.

രണ്ട് വര്‍ഷത്തോളമായി പരപ്പനങ്ങാടി, ചെമ്മാട് വള്ളിക്കുന്ന് മേഖലയില്‍ വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷ്ടിക്കുന്ന ഈ സംഘം കഴിഞ്ഞയാഴ്ചയിലാണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്. ഷെഫിഖിനെ കൂടാതെ ആറുപേര്‍ നേരത്തെ പിടിയിലായിരുന്നു. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരൊഴികെ ബാക്കിയുള്ളവര്‍ റിമാന്റിലാണ്. ഈ സംഘത്തിലെ ചില പ്രധാനികള്‍ കൂടി പിടിയാകാനുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. പരപ്പനങ്ങാടി എസ്‌ഐ അനികുമാര്‍ മേപ്പള്ളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഷഫീഖിനെ പിടികൂടിയത്. ഷഫീഖിന് മറ്റു ചില ക്രിമിനല്‍ പശ്ചാതലം കൂടിയുണ്ടെന്നാണ് പോലീസ് കരുതുന്നത്.

Share news
error: Content is protected !!
Scroll to Top