പരപ്പനങ്ങാടിയിലെ ചില്ലറ മദ്യവില്‍പനശാലക്കെതിരെ മുസ്ലീം ലീഗ് സമരം തുടങ്ങി

muslim leagueപരപ്പനങ്ങാടി ; അഞ്ചപ്പുരയിലെ ബീവറേജ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്‍പനശാലക്കെതിരെ മുസ്ലീം ലീഗും സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി ലീഗ് പരപ്പനങ്ങാടി പഞ്ചായത്ത് കമ്മറ്റി നടത്തിയ ധര്‍ണ്ണ സമരം ആദ്യദിനം മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സക്രട്ടറി കെപിഎ മജീദ് ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ രണ്ട് വരെയാണ് സമരം

സംസ്ഥാനത്ത് സര്‍ക്കാര്‍ ഈ വര്‍ഷം അടക്കാനൊരുങ്ങുന്ന പത്ത് ശതമാനം ചില്ലറ വില്‍പനശാലകളില്‍ പരപ്പനങ്ങാടിയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പട്ടാണ സമരം
അലി തെക്കേപ്പാട്ട്, മുഹമ്മദ് ജമാല്‍, കടവത്ത് സൈതലവി, കെകെ നഹ എന്നവിര്‍ സംസാരിച്ചു. സമരത്തിനിടെ ഒരു മണിക്കൂര്‍ നേരം പോലീസ് ബീവറേജസ് ഷോപ്പ് അടപ്പിച്ചു.

പരപ്പനങ്ങാടിയിലെ മദ്യഷാപ്പിനെതിരെ ജനാവകാശ സംരക്ഷണസമിതി

അഞ്ചപ്പുരയിലെ ബീവറേജ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്‍പ്പനശാല അട്ച്ചുപൂട്ടണമെന്നാവിശ്യപ്പെട്ട് പരപ്പനങ്ങാടിയിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് ജനാവകാശസംരക്ഷണസമിതി രൂപികരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ചെയര്‍പേഴ്‌സണും നിയാസ് പുളിക്കലകത്ത് ജനറല്‍ കണ്‍വീനറുമായാണ് സമിതി രൂപീകരിച്ചത്‌

Share news
error: Content is protected !!
Scroll to Top