ചര്‍ച്ച് ബില്ലിനെ പിന്തുണച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

എറണമാകുളം: നിയമ പരിഷ്‌കരണ സമിതിയുടെ ചര്‍ച്ച ബില്ലിന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ക്രൈസ്തവ സഭകളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പ് വരത്തുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച് ആക്ട് കൊണ്ടുവരാനുളള നീക്കങ്ങള്‍ ആരംഭിച്ചത്.

സഭയ്ക്കകത്തെ ഇടപാടുകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്ന ചര്‍ച്ച് ആക്ട് മത വിശ്വാസത്തിന്‍മേലുള്ള കടന്നുകയറ്റമല്ലെന്നും അദേഹം പറഞ്ഞു.

അതെസമയം കാനന്‍ നിയമപ്രകാരമുള്ള സഭാ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശനമുന്നയിക്കുകയും ചെയ്തു.

ഇതിനടെ ചര്‍ച്ച് ബില്ലിനെതിരെ കഴിഞ്ഞ ദിവസം കെ സി ബി സി ഇടയലേഖനം പുറത്തിറക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top