സിപിഎം പതിനഞ്ച് സീറ്റില്‍;കോട്ടയത്ത് ജെഡിഎസിന് സീറ്റില്ല;ഇടുക്കിയില്‍ സ്വതന്ത്രന്‍

തിരുവന്തപുരം: വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയടക്കം പതിനാറ് സീറ്റില്‍ മത്സരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി. അതെസമയം കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജെഡിഎസിന് ഇത്തവണ സീറ്റ് ഉണ്ടാകില്ല. ഇവിടെ സിപിഎം തന്നെയായിരിക്കും മത്സരിക്കുക.

ഘടക കക്ഷികളുടെ സീറ്റിന്റെ കാര്യങ്ങളിലൊന്നും ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല.

ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ആറ്റിങ്ങലില്‍ എ സമ്പത്ത്, പാലക്കാട് എം ബി രാജേഷ്, ആലത്തൂര്‍ പി കെ ബിജു,കണ്ണൂര്‍ പി കെ ശ്രീമതി എന്നി സിറ്റിംഗ് എംപിമാര്‍ വീണ്ടും സ്ഥാനാര്‍ത്ഥികളാകും.

ഇന്നലെ സിപിഐ തങ്ങളുടെ നാല് സീറ്റുകളില്‍ ആരെല്ലാം മത്സരിക്കണമെന്ന് തീരുമാനമെടുത്തിരുന്നു. തിരുവനന്തപുരത്ത് സി ദിവാകരനും, മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും, തൃശൂരില്‍ രാജാജി മാത്യു തോമസും, വയനാട്ടില്‍ പി പി സുനീറുമായിരിക്കും മത്സരിക്കുക.

Share news
error: Content is protected !!
Scroll to Top