പരപ്പനങ്ങാടിയില്‍ ഓഡിറ്റോറിയത്തില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് പണം മോഷ്ടിച്ച യുവാവ് പിടിയില്‍

പരപ്പനങ്ങാടി : കല്യാണത്തില്‍ പങ്കെടുക്കാനായെത്തിവര്‍ ഓഡിറ്റോറിയിത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പണം മോഷണം പോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി കറുത്തേടത്ത്
ഫദല്‍ റഹ്മാനെ(33)യാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

അയ്യപ്പന്‍കാവിലെ ഓഡിറ്റോറിയത്തിന് മുന്നില്‍ വെച്ചാണ് ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് അടങ്ങിയ പേഴ്‌സും മോഷണം പോയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top